Thursday, November 19, 2009

മുന്‍പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.

‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.‘ എഴുതി തീര്‍ന്നിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. എഴുതിത്തുടങ്ങുമ്പോള്‍ നീണ്ടുപോവുമെന്നോ, വായനക്കാര്‍ സന്തോഷത്തോടെ സഹയാത്രികരാവുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇരുപത്തിആറ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും വലിയ പ്രചോദനം നിരന്തരം നിര്‍ബന്ധിച്ച വായനക്കാരും സുഹൃത്തുക്കളും ആയിരുന്നു. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ‘നന്ദി’ എന്ന രണ്ട് വാക്കില്‍ ഒതുങ്ങുകയില്ലെന്നറിയാം... എങ്കിലും ‘കൃതജ്ഞത’ അറിയിക്കുന്നു. ഇപ്പോള്‍ കോഴിക്കോട് ഐ പി എച്ച് അത് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. പുസ്തകത്തിന് ഒരു അവതാരികയെ കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്ന, എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. സി രാധാകൃഷ്ണന്‍ സാറിന്റെ നന്മനിറഞ്ഞ വാക്കുകള്‍ ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു എന്ന സന്തോഷം കൂടി ഇവിടെ പങ്ക് വെയ്ക്കട്ടേ. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും എപ്പോഴും പ്രതീക്ഷിക്കുന്നു. സ്നേഹപൂര്‍വ്വം. ഇത്തിരിവെട്ടം.

അവതാരിക.