Tuesday, June 12, 2007

കരുണയുടെ നാ‍നാര്‍ത്ഥങ്ങള്‍.

അഞ്ച്

തൊട്ടപ്പുറത്ത്‌ ജ്വലിക്കുന്ന അഗ്നിക്കപ്പുറം അരോ ആരെയോ ശകാരിക്കുന്നു. പതുക്കേ അങ്ങോട്ട്‌ നടന്നു. സഹയാത്രികരല്ലാം അയാള്‍ക്ക്‌ ചുറ്റും കൂടിയിട്ടുണ്ട്‌. ഏണീക്കാന്‍ കൂട്ടാക്കാത്ത ഒട്ടകത്തെയാണ്‌ അയാള്‍ ശകാരിച്ചത്‌. വര്‍ഷങ്ങളുടെ ദൂരം പേറുന്ന മുഖത്തെ ചുളിവുകളിലെ വെളുത്ത രോമങ്ങളില്‍ തലോടി വൃദ്ധനായ ഇസ്മാഈല്‍ പതുക്കെ അദ്ദേഹത്തെ അടുത്ത്‌ വിളിച്ചു.

"സഹോദരാ അതിനെ ഉപദ്രവിക്കരുത്‌. അതിനും വിശ്രമം ആവശ്യമാണ്‌. 'ലോകത്തിന്‌ മുഴുവന്‍ കാരുണ്യമായിട്ടല്ലാതെ നബിയെ അങ്ങനെ നിയോഗിച്ചിട്ടില്ലന്ന്' ദൈവം വിശേഷിപ്പിച്ച പ്രവാചക അനുയായികളല്ലേ നാം.. അത്‌ കൊണ്ട്‌ ആ വാഹനത്തോട്‌ താങ്കള്‍ നന്ദി കാണിക്കണം... നമുക്ക്‌ വാഹനമായതിന്‌... നമ്മേ ഇവിടെ വരേ എത്തിച്ചതിന്‌... പ്രിയ സഹോദരാ... ' എല്ലാത്തിനോടും കാരുണ്യത്തോടെ വര്‍ത്തിക്കാന്‍‘ ദൈവം നമ്മേ പഠിപ്പിച്ചിട്ടില്ലേ... എല്ലാ സൃഷ്ടികളും ദൈവത്തിന്റെ കുടുബമാണെന്ന് നബിതിരുമേനി(സ) നമ്മേ പഠിപ്പിച്ചിട്ടില്ലേ... നാം ആ പ്രവാചകരുടെ നഗരത്തിലേക്കുള്ള യാത്രയിലാണ്‌... “ അവിടുന്ന് ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു..

കുഞ്ഞുങ്ങളുടെ ഭാവമുള്ള വൃദ്ധമുഖത്ത്‌ നിന്നുയരുന്ന വാക്കുകള്‍ക്കായി ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു... കൂടെ അദ്ദേഹവും. ശിരസ്സ്‌ താഴ്ത്തി... പതുങ്ങിയ ശബ്ദത്തില്‍ അദ്ദേഹം സംസാരിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം ഞങ്ങളെ മറന്നെന്ന് തോന്നി.

ഒരിടത്ത്‌ ഒരു വേശ്യയുണ്ടായിരുന്നു... തിന്മ ജോലിയായി സ്വീകരിച്ചവള്‍... അവള്‍ ഒരു യാത്രയ്ക്കിടെ ഒരു നായയെ കണ്ടു. വിശന്നോട്ടിയ വയറും ദാഹിച്ച്‌ വലഞ്ഞ കണ്ണുകളുമായി മരുഭൂമിയുടെ വിജനതയില്‍ മരണത്തോട്‌ അടുത്തിരുന്നു അത്‌. അതിന്റെ കണ്ണിലെ ദാഹം തിരിച്ചറിഞ്ഞ അവള്‍ വെള്ളം അന്വേഷിച്ച്‌ കണ്ടെത്തി. വെള്ളമെടുക്കാന്‍ പാത്രം ഇല്ലാത്തതിനാല്‍ തന്റെ ഷൂ അഴിച്ച്‌ അതില്‍ വെള്ളം മുക്കിയെടുത്ത്‌ നയയുടെ സമീപം എത്തി അതിന്റെ ജീവന്‍ രക്ഷിച്ചു... അക്കാരണം കൊണ്ട്‌ മാത്രം അവര്‍ സ്വര്‍ഗ്ഗാവകാശിയായി.

അദ്ദേഹം തുടര്‍ന്നു... ഇതിനോട്‌ ചേര്‍ത്ത്‌ വായിക്കേണ്ട മറ്റൊരു സംഭവം ഉണ്ട്‌. നബിതിരുമേനി തന്നെ മറ്റൊരിക്കല്‍ പറഞ്ഞു... ഒരു സ്ത്രീ ഒരിക്കല്‍ പൂച്ചയെ കെട്ടിയിട്ടു... ധാരാളം പ്രാര്‍ത്ഥനകളിലും വ്രതാനുഷ്ഠാനങ്ങളിലും മുഴുകുന്ന അവര്‍ അതിന്‌ ഭക്ഷണം നല്‍കിയില്ല... കെട്ടയിഴിച്ച്‌ വിട്ടതുമില്ല. അങ്ങനെ അത്‌ ചത്ത്‌ പോയി... അക്കാരണത്താല്‍ അവര്‍ നരകാവകാശിയായി.“ ആരാധനകളുടെ ചിട്ടവട്ടങ്ങള്‍ക്കപ്പുറം ഒരു കരുണ നിറഞ്ഞ മനസ്സും സ്വര്‍ഗ്ഗാവകാശിയാവുന്നതിന് ആവശ്യമാണെന്നര്‍ത്ഥം. അദ്ദേഹത്തിന്റെ വൃദ്ധമുഖത്ത്‌ നിന്ന് വാക്കുകള്‍ പൊഴിഞ്ഞ്‌ വീണു. "ഏ ... മുഹമ്മദിന്റെ അനുയായികളേ നിങ്ങള്‍ക്കറിയുമോ "ഒരു കുരുവിയേക്കാള്‍ നിസ്സാരമായ ഒരു ജീവിയായാണ്‌ നിങ്ങള്‍ കൊല്ലുന്നതെങ്കിലും അതിനെ കുറിച്ച്‌ ദൈവീക സമക്ഷം നിങ്ങള്‍ കണക്ക്‌ ബോധിപ്പിക്കേണ്ടി വരും... എന്ന് പറഞ്ഞതും ഈ പ്രവാചക തിരുമേനി തന്നെയാണ്‌.

ഒരിക്കല്‍ മദീനയിലെ മസ്ജിദിനകത്ത്‌ ഒരു പൂച്ചപ്രസവിച്ചു. അതിനെ അടിച്ചോടിക്കാന്‍ വന്ന അനുയായിയോട്‌ രൂക്ഷമായി 'മാതാവിനെ തല്ലരുത്‌' എന്ന് ആജ്ഞാപിച്ചവരാണ് ഈ പ്രവാചകര്‍. വാക്കുകളുടെ പ്രവാഹത്തിന്റെ അവസാനം ആ സഹയാത്രികനോട്‌ അദ്ദേഹം അന്വേഷിച്ചു... എന്താ താങ്കളുടെ പേര്‌

"സൈദ്‌ ... ഞാന്‍ ത്വാഈഫുകാരനാണ്‌.

"ഹോ" ആ വൃദ്ധമുഖത്ത്‌ ആശ്ചര്യം... ചുറ്റും കൂടിയിരിക്കുന്ന ഞങ്ങളോട്‌ അദ്ദേഹം വീണ്ടും സംസാരിച്ച് തുടങ്ങി.

"നിങ്ങള്‍ക്കറിയാമോ ‘സൈദുബ്‌നു ഹാരിസി‘നെ... പ്രവാചക പത്നിയായ ഖദീജയുടെ സഹോദരന്റെ വേലക്കാരനായിരുന്ന സൈദിനെ... അതിന്‌ മുമ്പ്‌ നല്ലൊരു കുടുംബത്തില്‍ ആണ്‌ സൈദ്‌ ജനിച്ചത്‌. ചെറുപ്പത്തില്‍ എങ്ങനെയോ വഴിതെറ്റിയ സൈദ്‌ അറേബ്യയിലെ അടിമച്ചന്തയിലെത്തി. അവിടെ നിന്നാണ്‌ ആ കൊച്ചു കുഞ്ഞിനെ ഖദീജയുടെ സഹോദരന്‍ വിലക്ക്‌ വാങ്ങിയത്‌. അദ്ദേഹം അവനെ സഹോദരിയ്ക്‌ ജോലിക്കാരനായി നല്‍കി." "ഖദീജയെ പ്രവാചകന്‍ (സ) വിവാഹം ചെയ്തപ്പോള്‍ സൈദ്‌ ആ വീട്ടിലെ അംഗമായി. അന്ന് അവിടുന്നിന്‌ പ്രവാചകത്വം ലഭിച്ചിട്ടുണ്ടായിരുന്നില്ല.

സൈദിന്റെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സൈദ്‌ മക്കയില്‍ ‘അല്‍അമീന്‍‘ എന്ന് അറിയപ്പെടുന്ന മുഹമ്മദി(സ)ന്റെ വീട്ടില്‍ ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കി. അങ്ങനെ സൈദിന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരനും കൂടി ആ കുട്ടിയെ തിരിച്ച്‌ കൊണ്ട്‌ പോവാനെത്തി. അവര്‍ മകനെ തിരിച്ച് തരണമെന്നും അതിന് എന്ത്‌ നഷ്ടപരിഹാരം നല്‍കാനും ഒരുക്കമാണെന്നും പ്രവാചകരെ (സ) അറിയിച്ചു. പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു. "സൈദിന്‌ നിങ്ങോളൊടൊപ്പം വരാന്‍ താല്‍പര്യമുണ്ടെങ്കില്‍ വന്ന് കൊള്ളട്ടേ...അതിന്‌ നഷ്ടപരിഹാരത്തിന്റെ ആവശ്യമില്ല. ഇനി ഇവിടെ എന്നോടൊപ്പം കഴിയാനാണ്‌ താല്‍പര്യമെങ്കില്‍ അങ്ങനെയാവട്ടേ... തീരുമാനം എടുക്കേണ്ടത്‌ സൈദാണ്‌. നിങ്ങള്‍ സൈദിനോട്‌ സംസാരിക്കുക.“

അവര്‍ സൈദിന്റെ അടുത്തെത്തി. കാര്യങ്ങള്‍ വിശദീകരിച്ചു. അതിന്‌ സൈദിന്റെ മറുപടി ഇപ്രകാരമായിരുന്നു. "എനിക്ക്‌ അങ്ങോട്ട്‌ വരാന്‍ ആഗ്രഹമുണ്ട്‌. പക്ഷേ അതിനായി ഈ അല്‍ അമീനെ ഉപേക്ഷിക്കുന്നതിന്‌ വിഷമമുണ്ട്‌. ഞാന്‍ അദ്ദേഹത്തിന്റെ കൂടെ ഈ കുടുബത്തില്‍ കഴിയാനാണ്‌ അവിടേക്ക്‌ വരുന്നതിലും ഞാന്‍ ഇഷ്ടപ്പെടുന്നത്‌." അന്ന് മുതല്‍ സൈദ്‌ പ്രവാചകരുടെ ദത്ത്‌ പുത്രനായി... ശ്വാസം പതുക്കേ വലിച്ചെടുത്ത്‌ അദ്ദേഹം തുടര്‍ന്നു. വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതേ സൈദാണ്‌ ത്വാഇഫില്‍ അവിടുന്നിന്റെ കൂടെയുണ്ടായിരുന്നത്‌.



ചരിത്രത്തിന്റെ ഏടുകളായി ആ ചുണ്ടുകള്‍ ചലിച്ച്‌ കോണ്ടിരുന്നു. അപ്പോള്‍ കാരുണ്യത്തിന്റെ മഹാ വ്യക്തിത്വത്തെ ഓര്‍ത്തു... ചുണ്ടിലെത്തിയത് ശ്രീനാരയണ ഗുരുവിന്റെ വരികളായിരുന്നു... 'കരുണാവാന്‍ നബി മണിമുത്ത്‌ രത്നമോ...?'

അഗ്നിയുടെ ചൂടിനും മരുഭൂമിയുടെ തണുപ്പിനുമിടയില്‍ ഞങ്ങള്‍ ആ വൃദ്ധവചനങ്ങള്‍ക്കായി കാത്തിരുന്നു..

20 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം... അഞ്ചാം ഭാഗം പോസ്റ്റുന്നു.

സുല്‍ |Sul said...

തിരുനബിയുടെ കാരുണ്യവും ദയയും നന്നായി വിളിച്ചറിയിക്കുന്ന പോസ്റ്റ്.
നന്നായിഫിക്കുന്നു ഇത്തിരി.

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം സ്നേഹസംഗമത്തില്‍ നിന്നും അടര്‍ത്തി മാറ്റിയൊ? സ്നേഹ സംഗമത്തില്‍ അപ്പോള്‍ വേറെ കഥകള്‍ പ്രതീക്ഷിക്കാം അല്ലേ.

-സുല്‍

അപ്പു ആദ്യാക്ഷരി said...

ഇത്തിരീ കഥ ഇഷ്ടമായി.

ഓ.ടോ എല്ലാം നേരിട്ട് പറയാം!

സാജന്‍| SAJAN said...

കഥകളും സന്ദേശവും ഇഷ്ടമായി ഇത്തിരി:)

:: niKk | നിക്ക് :: said...

ഗ്രേറ്റ് ഡാ :)

സു | Su said...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

നന്നായിരിക്കുന്നു, ഇത്തിരി.

Unknown said...

ഇത്തിരീ,

ഇതും ഇഷ്ടമായി.....

വായിക്കുമ്പോള്‍ മനസ്സില്‍ പൊന്തിവരുന്ന നിരവധി ചോദ്യങ്ങളുണ്ട്.
അവയൊക്കെ നേരില്‍ ചോദിച്ചു കൊള്ളാം.

യാത്ര തുടരാം നമുക്ക്.

യരലവ~yaraLava said...

ഈ അറബികളെ ഒരു മനുഷ്യക്കോലമാക്കിയെടുക്കാന്‍ നബി എന്തോരം പണിപ്പെട്ടു കാണും അല്ലേ; ഇത്തിരീ എഴുത്ത് നന്നായിരിക്കുന്നു.

ഏറനാടന്‍ said...

ഇത്തിരിമാഷേ ഒത്തിരിനാളുകള്‍ക്കൊടുവിലീ സംഘത്തോടോപ്പം ചേരാനൊത്തതില്‍ ആഹ്ലാദിക്കുന്നു. നന്നായിരിക്കുന്നു..

Sona said...

'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല' നല്ല സന്ദേശം.. കാരുണ്യം, സ്നേഹം നിറഞ്ഞ വരികള്‍..

Areekkodan | അരീക്കോടന്‍ said...

നല്ല സന്ദേശം..

മറ്റൊരാള്‍ | GG said...

ഞാന്‍ ആദ്യമായിട്ടാണിവിടെയെത്തുന്നതെന്ന് തോന്നുന്നു. 'ഇത്തിരി'യേറെ നന്നായിരിക്കുന്നു.
'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല' നല്ല സന്ദേശം.

മുസ്തഫ|musthapha said...

'സൃഷ്ടിയോട്‌ നന്ദി കാണിക്കാത്തവന്‌ സ്രഷ്ടാവിനോട്‌ നന്ദികാണിക്കാനാവില്ല'

ഈ സന്ദേശം വളരെ നല്ല രണ്ട് സംഭവങ്ങളിലൂടെ വിശദമാക്കിയിരിക്കുന്നു!

വളരെ നന്നായി എഴുതിയിരിക്കുന്നു ഇത്തിരി.

താങ്കള്‍ എഴുതുന്നതിലധികവും വായനക്കാരനെ കൂടെ നടത്തിക്കാന്‍ കഴിയുന്ന ഭാഷയിലാണ്.

തുടരുക.

കരീം മാഷ്‌ said...

ഒരിടത്ത്‌ ഒരു വേശ്യയുണ്ടായിരുന്നു...
തിന്മ ജോലിയായി സ്വീകരിച്ചവള്‍...

ഒരിക്കല്‍ അവളൊരു യാത്രമധ്യ ഒരു നായയെ കണ്ട്‌ മുട്ടി.
വിശന്നോട്ടിയ വയറും, ദാഹിച്ച്‌ വലഞ്ഞ കണ്ണുകളുമായി മരുഭൂമിയുടെ വിജനതയില്‍ മരണത്തോട്‌ അടുത്തിരുന്നു അത്‌.

അതിന്റെ കണ്ണിലെ ദാഹം തിരിച്ചറിഞ്ഞ അവള്‍ വെള്ളം അന്വേഷിച്ച്‌ കണ്ടെത്തി.
വെള്ളമെടുക്കാന്‍ പാത്രം ഇല്ലാത്തതിനാല്‍ തന്റെ ഷൂ അഴിച്ച്‌ അതില്‍ വെള്ളം മുക്കിയെടുത്ത്‌ നയയുടെ സമീപത്ത്‌ എത്തി അതിന്റെ ജീവന്‍ രക്ഷിച്ചു... അക്കാരണം കൊണ്ട്‌ മാത്രം അവര്‍ സ്വര്‍ഗ്ഗാവകാശിയായി.

അണുമണിത്തൂക്കം നന്മചെയ്താല്‍ അതിന്റെ ഗുണം തീര്‍ച്ചയായും കിട്ടും. തിരിച്ചും.
നന്നായി
ഒത്തിരി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ലിങ്കിനു നന്ദി. കണ്ടില്ലാരുന്നു.
മാറ്റി ഇട്ടതു നന്നായി അല്ലേല്‍ ഇടകലര്‍ന്നു പോയേനെ.

ഗുപ്തന്‍ said...

ഈ പോസ്റ്റ് ലവിടുന്ന് പറിച്ചോണ്ട് പോരുന്നാ പിന്നേം... വേണ്ടേരുന്ന്

ഇത്തിരിമാഷേ തകര്‍ക്കുന്നുണ്ട്..അടുത്തഭാഗത്തിനായി കാക്കുന്നു.

Rasheed Chalil said...

വായിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി.
അഭിപ്രായം അറിയിച്ച
സുല്‍.
അപ്പു.
സാജന്‍.
നിക്ക്.
സു.
പടിപ്പുര.
പൊതുവാള്‍.
യരലവ.
ഏറനാടന്‍.
സോന.
അരീകോടന്‍.
മറ്റൊരാള്‍.
അഗ്രജന്‍.
കരീം മാഷ്.
കുട്ടിച്ചാത്തന്‍.
മനു.

എല്ലാവര്‍ക്കും ഒത്തിരി നന്ദി

Unknown said...

വായിക്കുന്നുണ്ട് ഇത്തിരീ. തുടരൂ....

mdn said...

നല്ല വിവരണം മാഷേ...

moideen.kpz@gmail.com