ഇപ്പോള്‍ കോഴിക്കോട് ഐ പി എച്ച് അത് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. പുസ്തകത്തിന് ഒരു അവതാരികയെ കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്ന, എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. സി രാധാകൃഷ്ണന്‍ സാറിന്റെ നന്മനിറഞ്ഞ വാക്കുകള്‍ ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു എന്ന സന്തോഷം കൂടി ഇവിടെ പങ്ക് വെയ്ക്കട്ടേ.
ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും എപ്പോഴും പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം.
ഇത്തിരിവെട്ടം.
അവതാരിക.