Thursday, November 19, 2009

മുന്‍പേ പറക്കുന്ന പക്ഷിയായ്... മുഖവുരയോടെ.

‘സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.‘ എഴുതി തീര്‍ന്നിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. എഴുതിത്തുടങ്ങുമ്പോള്‍ നീണ്ടുപോവുമെന്നോ, വായനക്കാര്‍ സന്തോഷത്തോടെ സഹയാത്രികരാവുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഇരുപത്തിആറ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവും വലിയ പ്രചോദനം നിരന്തരം നിര്‍ബന്ധിച്ച വായനക്കാരും സുഹൃത്തുക്കളും ആയിരുന്നു. എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ‘നന്ദി’ എന്ന രണ്ട് വാക്കില്‍ ഒതുങ്ങുകയില്ലെന്നറിയാം... എങ്കിലും ‘കൃതജ്ഞത’ അറിയിക്കുന്നു. ഇപ്പോള്‍ കോഴിക്കോട് ഐ പി എച്ച് അത് പുസ്തക രൂപത്തില്‍ പുറത്തിറക്കുന്നു. പുസ്തകത്തിന് ഒരു അവതാരികയെ കുറിച്ച് ചിന്തിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്ന, എന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ശ്രീ. സി രാധാകൃഷ്ണന്‍ സാറിന്റെ നന്മനിറഞ്ഞ വാക്കുകള്‍ ഈ പുസ്തകത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു എന്ന സന്തോഷം കൂടി ഇവിടെ പങ്ക് വെയ്ക്കട്ടേ. ഇനിയും നിങ്ങളുടെ സ്നേഹവും സഹകരണവും എപ്പോഴും പ്രതീക്ഷിക്കുന്നു. സ്നേഹപൂര്‍വ്വം. ഇത്തിരിവെട്ടം.

അവതാരിക.

51 comments:

Rasheed Chalil said...

സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പുസ്തകമാവുന്നു...

കുഞ്ഞൻ said...

i'm proud of u my dear, all the best wishes, let the almighty shower more blessing upon u...

Areekkodan | അരീക്കോടന്‍ said...

All the best and waiting eagerly for the book.

aneezone said...

ഭാവുകങ്ങള്‍....
ഇത്തിരിക്കും പുസ്തകത്തിനും. ബ്ലോഗില്‍ എത്തിപ്പെടാത കരങ്ങളിലേക്ക് ഇനി പുസ്തകമായി ലഭിക്കട്ടെ ഈ വായനാ അനുഭവം

ഏറനാടന്‍ said...

ഇത് പുസ്തകം ആവും എന്ന കാര്യത്തില്‍ ലവലേശം പോലും സംശയം ഉണ്ടായിരുന്നില്ല. ഞാന്‍ പലപ്പോഴും ഇത്തിരിമാഷോട് പറഞ്ഞിട്ടുമുണ്ട്.

ഏതായാലും പുസ്തകം ആവുന്ന ഈ അസുലഭമുഹൂര്‍ത്തത്തില്‍ ഇത്തിരിമാഷിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ നേരുന്നു. പ്രാര്‍ത്ഥനയോടെ, സ്വന്തം സ്നേഹിതന്‍..

ഇട്ടിമാളു അഗ്നിമിത്ര said...

മുഖവുര വായിച്ചു..

എനിക്കും പ്രിയപ്പെട്ട എഴുത്തുകാരനാണ് ശ്രീ സി രാധാകൃഷ്ണൻ..

മഴത്തുള്ളി said...

ഇത്തിരിമാഷേ,

എല്ലാ അഭിനന്ദനങ്ങളും. ഈ പുസ്തകത്തിന്റെ ഓരോ ഭാഗങ്ങളും വളരെ ആകാംക്ഷയോടെ വായിക്കുമായിരുന്നു. ഇത്തിരിയുടെ കഴിവ് പ്രകടമായ അനവധി ബ്ലോഗ് പോസ്റ്റുകളില്‍ ഒന്നാണ് “സാര്‍ത്ഥവാഹക സംഘത്തോടൊപ്പം.”

വീണ്ടും ഒരായിരം അഭിനന്ദനങ്ങള്‍ ആശംസകള്‍ ....

sHihab mOgraL said...

Hearty wishes dear Rasheed :)

ഏ.ആര്‍. നജീം said...

മഞ്ഞുതുള്ളി പോലെ അല്പാല്പമായി വായിച്ചാസ്വദിച്ച സാര്‍‌ത്ഥവാഹക സംഗത്തോടൊപ്പം ഇനി ഒരുമിച്ച് കിട്ടുമല്ലോ എന്ന സന്തോഷവും ഒപ്പം എല്ലാ ഭാവുകങ്ങളും നേരുന്നു...

Areekkodan | അരീക്കോടന്‍ said...

ബൂലോകത്തെ മുഴുവന്‍ വായനക്കാരേയും മദീനയിലേക്ക് നയിച്ച ആ പോസ്റ്റുകള്‍ വളരെ നല്ല ഒരു വായനാ അനുഭവമായിരുന്നു.അത് പുസ്തകമാകുന്നു എന്നറിഞതില്‍ വളരെ സന്തോഷം.പ്രകാശനത്തിനായി ആകാമ്ക്ഷയോടെ കാത്തിരിക്കുന്നു.

അഭിലാഷങ്ങള്‍ said...

ഇത്തിരിക്ക് ഒത്തിരി ആശംസകള്‍...

ഈ വരുന്ന പെരുന്നാളിന് മുന്നേ തന്നെ ബുക്ക് റിലീസ് ചെയ്യാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു...

സ്നേഹപൂര്‍വ്വം,
അഭിലാഷങ്ങള്‍...

മനോജ് കുമാർ വട്ടക്കാട്ട് said...

റഷീദ്, ആശംസകള്‍

മുല്ലപ്പൂ said...

ആശംസകള്‍ ഇത്തിരിക്ക് ഒത്തിരി ആശംസകള്‍...

simy nazareth said...

ഒരുപാട് സന്തോഷം ഇത്തിരീ, അഭിനന്ദനങ്ങള്‍

പുസ്തകം ദുബൈ ഇല്‍ എത്തുമ്പോള്‍ അറിയിക്കൂ.

സുല്‍ |Sul said...

ആശംസകള്‍...
കുറെ കാലമായി കാത്തിരിക്കുന്നു....

-സുല്‍

nandakumar said...

ആശംസകള്‍...സന്തോഷങ്ങള്‍

വളരെ മനോഹരമായ കവര്‍. (ആരാണ് കവര്‍ ഡിസൈന്‍ ചെയ്തത്?)

ഉപാസന || Upasana said...

iththirikke oththiri abhinandanangngaL
:-)
Upasana

വാഴക്കോടന്‍ ‍// vazhakodan said...

പുസ്തകം ആവുന്ന ഈ അസുലഭമുഹൂര്‍ത്തത്തില്‍ ഇത്തിരിമാഷിന് എന്റെ ആയിരമായിരം അഭിനന്ദനങ്ങള്‍, ആശംസകള്‍.
പ്രാര്‍ത്ഥനയോടെ....
സ്വന്തം , വാഴക്കോടന്‍

ജിപ്പൂസ് said...

ഈ തെളിനീരരുവി ജനമനസ്സുകളിലേക്ക് ഇനിയും സ്വഛന്ദമായൊഴുകും എന്നുള്ള വാര്‍ത്ത സന്തോഷകരം തന്നെ.സന്തോഷത്തില്‍ പങ്ക് ചേരുന്നു ഇത്തിരി ഇക്കാ..ജിപ്പൂസിന്‍റെ ആശംസകള്‍.

സാല്‍ജോҐsaljo said...

aaSamsakal...

ഇളംതെന്നല്‍.... said...

aashamsakal iththiri....
we were waiting for that....

shams said...

ഇത്തിരീ..
ആശംസകള്‍
ഒത്തിരി സ്നേഹത്തോടെ.

Anil cheleri kumaran said...

അഭിനന്ദനങ്ങള്‍...! എനിക്കും ഏറെ ഇഷ്ടമുള്ള എഴുത്തുകാരനാണ് സി.

വല്യമ്മായി said...

സന്തോഷം

Dinkan-ഡിങ്കന്‍ said...

Congrats

കാസിം തങ്ങള്‍ said...

ആശംസകള്‍

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍. ഒപ്പം ആഗ്രഹം സഫലമായതില്‍ സന്തോഷവും.

ചെറുശ്ശോല said...

എല്ലാ നന്മകളും നേരുന്നു , ബ്ലോഗില്‍ വായിച്ചു തുടങ്ങിയ അന്ന് മുതലേ ആഗ്രഹിച്ചതായിരുന്നു ഇതൊന്നു പുസ്തകമായെങ്കില്‍ എന്ന് , പ്രസാധക രംഗത്ത് വിപ്ലവം സൃഷ്ട്ടിച്ച ഐ പി ഏച്ച് തന്നെ ഈ കാര്യം ഏറ്റെടുത്തത് കൊണ്ട് കെട്ടിലും മട്ടിലും പുസ്തകം ബഹു കേമ്മമായിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല , ഒരിക്കലൂടെ എല്ലാ നന്മകളും നേരുന്നു , ഇനിയും കൂടുതല്‍ എഴുതുവാന്‍ ഏകനായ നാഥന്‍ അനുഗ്രഹിക്കട്ടെ

കരീം മാഷ്‌ said...

അഭിനന്ദനങ്ങള്‍!
സി.രാധാകൃഷ്ണന്‍ സാറിന്റെ അവതാരിക ഈ പുസ്തകത്തിനു പറ്റിയ അലങ്കാരം തന്നെയാവും.
സി.രാധാകൃഷ്ണന്‍ സാറിനു നന്ദി !
ഇത്തിരി വെട്ടത്തിനു വീണ്ടും അഭിനന്ദനങ്ങള്‍!

Mubarak Merchant said...

അഭിനന്ദനങ്ങള്‍ റഷീദിക്ക. എന്റെ കോപ്പി കയ്യില്‍ കിട്ടാന്‍ ഇനി എത്രനാള്‍ കാത്തിരിക്കണം... സ്നേഹാശംസകളോടെ..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിനന്ദനങ്ങൾ....

ഇതു വായിക്കാൻ സാധിച്ചിരുന്നില്ല...ഇനി നോക്കാം.

സ്നേഹത്തോടെ
സുനിൽ

ശ്രീ said...

അഭിനന്ദനങ്ങള്‍, ഇത്തിരി മാഷേ.

(സി. ആര്‍. എന്റെയും ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ്. )

asdfasdf asfdasdf said...

aaSamsakal

Sapna Anu B.George said...

അഭിനന്ദനങ്ങൾ....ഇത്തിരിവെട്ടം

mdn said...

مبــــــــــــــــــــروووووووووك

അരവിന്ദ് :: aravind said...

ഇത്തിരിവെട്ടം, അഭിനന്ദനങ്ങള്‍! :-)

Anonymous said...

Mabrook !!!
(ithu paNTE varENTathaayirunnu)
-p@tteri

Gopakumar V S (ഗോപന്‍ ) said...

അഭിനന്ദനങ്ങള്‍

yousufpa said...

നന്മയുടെ പാതയിലേക്ക് താങ്കളുടെ ദൌത്യം ഇതാ എത്തിച്ചേർന്നിരിക്കുന്നു. അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ....

വേണു venu said...

സന്തോഷം, ആശംസകള്‍...

Bindhu Unny said...

അഭിനന്ദനങ്ങള്‍ :)

അഗ്രജന്‍ said...

അൽഹംദുലില്ലാഹ്... എത്ര കാലമായി ഇതെപ്പോഴുണ്ടാകും എന്ന് പ്രതീക്ഷിച്ചിരിക്കുന്നു... അഭിന്ദന്ദങ്ങൾ ആശംസകൾ...

അപ്പോ പറ... പാർട്ടി എപ്പോ എവിടെ വെച്ച് :)

Shaf said...

ആശംസകള്‍. ഒപ്പം ആഗ്രഹം സഫലമായതില്‍ സന്തോഷവും.

Visala Manaskan said...

അപ്പോൾ എന്റെ മറ്റൊരു സ്വന്തം ഗഡിയുടേം കൂടെ പുസ്തകം ഇറങ്ങുകയാണ് ല്ലേ? എല്ലാവിധ ആശംസകളും.

ഷെൽഫിൽ ബ്ലോഗേഴ്സിന്റെ പുസ്തകങ്ങൾക്ക് മാത്രം ഒരു റാക്ക്. എന്നിട്ട്, ‘ഇതെല്ലാം നമ്മുടെ സ്വന്തം ടീമിന്റെ പുസ്തകാണ് ട്ടാ’ എന്ന് പറയുന്ന ഞാൻ..ശ്യോ..എനിക്ക് വയ്യ. അടിപൊളി!

Raveesh said...

ആശംസകൾ..

ദേവസേന said...

എല്ലാ നന്മകളും നേരുന്നു.

നജൂസ്‌ said...

valare santhosham.. :)

ഉപാസന || Upasana said...

:-)

Saheer Abdulla said...

സന്തോഷം...ദൈവം അനുഗ്രഹിക്കട്ടെ

ഉഷശ്രീ (കിലുക്കാംപെട്ടി) said...

ചില സമയങ്ങളില്‍ വാക്കുകള്‍ കിട്ടാതെ നിശ്ശബ്ദമായിപോകും.അതു പോലെ ഒരു അവസ്ഥ..............................സന്തോഷം മനസ്സു നിറയെ.

രചയിതവിന്റെ മനസ്സുപോലെയാണ് അയാളുടെ രചനകളും എന്നു ഞാന്‍ വിശ്വസിക്കുന്നു.ഈ രചനയില്‍ ഞാന്‍ കണ്ടതും അതു തന്നെ.ആര്‍ക്കും ഒരു ബുദ്ധിമുട്ടും കൂടാതെ മനസ്സിലാക്കന്‍ പറ്റുന്ന ലളിതമായ ഭാഷ,രചനാശൈലി.

ഇത്തിരി വെട്ടാമായ് വന്നു വായനക്കാരില്‍ ഒത്തിരിവെട്ടം നിറച്ച
റഷീദിനും, സാര്‍ത്ഥവാഹക സംഘത്തോടൊപ്പം എന്ന (ഭാവനായാത്രവിവരണം)പുസ്തകത്തിനും എല്ലാ ആശംസകളും.......

shafi said...

എല്ലാ നന്മകളും നേരുന്നു
ആശംസകള്‍.
ഒപ്പം
പ്രാര്‍ത്ഥനയോടെ....
shafi Veliancode